/sathyam/media/media_files/2025/02/18/qyoZezRA1tDqUkIENubH.jpg)
ഈഴുവതിരുത്തിയിലെ ഡ്രെയിനേജുകളിൽ മണലും ചെളിയും നീക്കം ചെയ്യാത്തത് കാരണം മലിനജലം കെട്ടി നിൽക്കുന്നു.
പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് കാരണമായ ഡ്രെയിനേജുകളിലും, കലുങ്കുകളിലും അടിഞ്ഞുകൂടിയ മണലും, ചെളിയും നീക്കം ചെയ്യുവാൻ പൊന്നാനി നഗരസഭ തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഐടിസി റോഡ്, കുമ്പളത്തുപടി, കുട്ടാട്, നീലംതോട്, ഹൗസിംഗ് കോളനി, അഞ്ചുകണ്ണി പാലം എന്നിവിടങ്ങളിലെ ഡ്രൈനേജുകളിലേയും, തോടുകളിലെയും ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിരിക്കുകയാണ്.
നിരവധി വർഷങ്ങളായി ഇവ നീക്കം ചെയ്യാത്തതിനാൽ മഴക്കാലത്ത് ഈഴുവത്തിരുത്തിയിലെ മിക്ക വീടുകളിലും വെള്ളം കയറി ജനങ്ങൾ താമസം മാറി പോകേണ്ട സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
വേനൽക്കാലത്ത് ഡ്രൈനേജുകളിലെയും, പാലത്തിനടിയിലെയും ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് പൊന്നാനി നഗരസഭ തയ്യാറാവണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
ഡ്രെയിനേജുകളിൽ വെള്ളം കെട്ടി നിന്നാൽ മാത്രമേ നഗരസഭ ഒഴുക്ക് തടസ്സപെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാറുള്ളൂ. അടിഞ്ഞുകൂടിയ ചെളിയും മണ്ണും നിരവധി വർഷങ്ങളായി നീക്കം ചെയ്യാത്തത് കാരണം വെള്ളം കെട്ടിനിന്ന് ദുർഗന്ധവും കൊതുക് ശല്യവും കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്.
/sathyam/media/media_files/2025/02/18/FEByntsrl1fi1Kzs2B8n.jpg)
ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മുഴുവൻ ട്രെയിനേജുകളിലെയും തോടുകളിലെയും ചെളിയും മണ്ണും വേനൽക്കാലത്ത് തന്നെ നീക്കം ചെയ്യുവാൻ പൊന്നാനി നഗരസഭ തയാറാവണമെന്ന് മണ്ഡലം യുഡിഎഫ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ വി വി ഹമീദ് അധ്യക്ഷ വഹിച്ചു. മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ പി നബിൽ,ടി കുഞ്ഞുമോൻ ഹാജി, ജെ പി വേലായുധൻ ഷബീർ ബിയ്യം, പി ടി ഹംസ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us