മലപ്പുറത്ത് ഭിന്നശേഷിക്കാരനായ മകനും പിതാവും മരിച്ച നിലയിൽ കണ്ടെത്തി

മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

New Update
kerala police jeep attingal99

മലപ്പുറം: ഒതുക്കുങ്ങലിൽ ഭിന്നശേഷിക്കാരനായ മകനേയും പിതാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മീൻകുഴി സ്വദേശി ജ്യോതീന്ദ്രബാബു, മകൻ ശാൽബിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വേങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

kerala police
Advertisment