വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു, രണ്ടുവയസുകാരന് ദാരുണാന്ത്യം

New Update
so....n.jpg

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിൽ കടിയേറ്റത്.

Advertisment

കരച്ചിൽ കേട്ട് രക്ഷിതാക്കൾ വീടിന് പുറത്തെത്തി കുട്ടിയെ എടുത്ത് പരിശോധിച്ചപ്പോഴാണ് കാലിൽ കടിയേറ്റ പാടുകൾ കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Advertisment