/sathyam/media/media_files/2025/06/06/MzoohO7uzHUtwxtLLaWj.jpg)
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദ് ഒഐസിസി യോഗം എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീംകളക്കര അദ്ധ്യക്ഷത വഹിച്ചു.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് ഉറപ്പ് വരുത്തുവാൻ ഒഐസിസി സജീവ ഇടപെടൽ നടത്തണമെന്നും, നമ്മുടെ നാടിന്റെ പുരോഗതിക്ക് ജീവിതം സമർപ്പിച്ച പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ യുഡിഎഫ് തിരിച്ച് വരവ് അനിവാര്യമാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ.പി അനിൽകുമാർ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കെപിസിസി ജന: സെക്രട്ടറി പി.എ സലിം, സി.ആർ മഹേഷ് എംൽഎ, മുൻ ഒഐസിസി നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ടി.കെ അഷറഫ് പൊന്നാനി, ഡിസിസി സെക്രട്ടറി അജീഷ്, അമീർ പട്ടണത്ത്, അജീഷ് ചെറുവട്ടൂർ, അലി ആലുവ, ജംഷാദ് തുവ്വൂർ, സാദിക്ക് വടപ്പുറം, റഫീക്ക് പട്ടാമ്പി, ജിഫിൻ അരീക്കോട്, അലി ചെറുവ്വത്തൂർ, സൈത് നൈതല്ലൂർ എന്നിവർ പങ്കെടുത്തു.