മലപ്പുറം: മലപ്പുറം കരിപ്പൂരിൽ വൻ സ്വർണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്.
മൂന്ന് കേസുകളിലായി തവനൂർ സ്വദേശി അൻവർ സാദത്ത്, കോട്ടക്കൽ സ്വദേശി ഷാഹിർ ഷാഹിഫാൻ, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.