/sathyam/media/media_files/2025/07/04/k-muraleedharan-visit-2025-07-04-14-22-03.jpg)
പൊന്നാനി: സംസ്ഥാന സർക്കാർ നിരവധി വർഷങ്ങളായി ആരോഗ്യ മേഖലയെ തകർത്തു കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദുരനുഭവമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ കുറ്റപ്പെടുത്തി.
അന്തരിച്ച കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങളുടെ വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജനസേവന കാരണം പറഞ്ഞ് വൻ സാമ്പത്തിക വെട്ടിപ്പുകളാണ് മുഖ്യമന്ത്രിയുടെ അറിവോടുകൂടി ആരോഗ്യ മേഖലയിൽ അരങ്ങേറിയത്.
ആരോഗ്യ മേഖലയിലെ അഴിമതിയും, രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും തുറന്നുപറയുന്ന സത്യസന്ധരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തുന്ന സർക്കാർ നയത്തിന് ശക്തമായ മറുപടിയാണ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകുവാൻ പോകുന്നതെന്നും മുരളീധരൻ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/04/k-muraleedharan-visit-2-2025-07-04-14-22-30.jpg)
ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ, യുഡിഎഫ് മണ്ഡലം ചെയർമാൻ എം അബ്ദുല്ലത്തീഫ്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, മണ്ഡലം പ്രസിഡണ്ട് സുരേഷ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം രാമനാഥൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പി റാസിൽ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബീരാൻകുട്ടി പന്താവൂർ, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി സക്കീർ അഴീക്കൽ, ഹിർസുറഹ്മാൻ എന്നിവരും കെ മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us