പൊന്നാനി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും, ആരോഗ്യ വകുപ്പിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നാവശ്യപ്പെട്ടും പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കെപിസിസിയുടെ ആഹ്വാനമനുസരിച്ചായിരുന്നു സംസ്ഥാന വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ. കോടതിപ്പടിയിൽ നിന്ന് കുറ്റിക്കാട് വരെ നടത്തിയ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ്, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ഡിസിസി അംഗം അഡ്വ.കെ.പി.അബ്ദുൾ ജബ്ബാർ, എം.അബ്ദുൾ ലത്തീഫ്, ഉണ്ണികൃഷ്ണൻ, പൊന്നാനി, മിനി ജയപ്രകാശ്, പി.സക്കീർ, കെ.മുരളീധരൻ, അബൂബക്കർ മുസ്സ, എം.എ. നസീം, അലി കാസിം, ഭഗീരഥൻ, ശ്രീകല, എന്നിവർ നേതൃത്വം നൽകി.