എടപ്പാൾ: സമൂഹത്തിൽ പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതരേഖ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി അനുസ്മരണ സംഗമത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ. ഭാസ്കരൻ വട്ടംകുളം, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ആഗ്‌നെയ് നന്ദൻ, എം. ശങ്കരനാരായണൻ, സി.പി. റഫീക്ക്, എൻ. ചന്ദ്രബോസ്, മോഹനൻ പാക്കത്ത്, ഹസൻ ഫിറ്റ് വെൽ, എ.വി. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.