പൊന്നാനി: കോൺഗ്രസ് നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് ബസ് സ്റ്റാന്റിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/18/oommen-chandy-remembrance-ponnani-2-2025-07-18-19-47-10.jpg)
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, അഡ്വ.കെ.പി.അബ്ദുൾ ജബ്ബാർ, സുരേഷ് പുന്നക്കൽ, എം. രാമനാഥൻ, എം.അബ്ദുൾ ലത്തീഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.കെ.റഫീക്ക്, പി.സി. ഇബ്രാഹിം കുട്ടി എന്ന കോയ, കൗൺസിലർമാരായ മിനി ജയപ്രകാശ്, ശ്രീകല, പി.വി. ദർവേസ്, ശാഹിത, താജുദ്ധീൻ, ഭഗീരഥൻ, പ്രിയ,കബീർ എന്നിവർ പ്രസംഗിച്ചു.