പെരിന്തൽമണ്ണ: കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പി.ടി.എം കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/04/prof-mk-sanu-remembrance-2-2025-08-04-22-56-56.jpg)
അറിവിന്റെ ആകാശവും,അക്ഷരങ്ങളുടെപ്രകാശവും, ഉൾച്ചേർന്ന സാനു മാഷിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ വിയോഗാനന്തരവും സാംസ്കാരിക കേരളത്തിന് വൈകാട്ടിയായി നിലകൊള്ളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു.
അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് നിസ്മ ബദർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. ടി. എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി ഹംന സി.എച്ച്, അൻഷിദ് രണ്ടത്താണി, റാഷിദ് കോട്ടപ്പടി എന്നിവർ പങ്കെടുത്തു.