"കേസ് നടത്തിപ്പിലെ ആശങ്കകൾ പരിഹരിച്ച് കുടുംബത്തിന് നീതി ഉറപ്പാക്കണം".മദ്യലഹരിയിൽ ഐഎസ്കാരൻ ഓടിച്ച വാഹനം തട്ടി മരിച്ച കെ എം ബഷീറിനെ അനുസ്മരിച്ചു

കേസ് അനിശ്ചിതമായി നീണ്ടു പോകുന്നതിനാലുണ്ടാകുന്ന ആശങ്കകൾ പരിഹരിച്ച് കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ബഷീറിൻ്റെ കുടംബത്തിന് നീതി ലഭിക്കുകയും വേണമെന്ന് അനുസ്മരണ സംഗമം ആവശ്യപ്പെട്ടു.

New Update
1001148026

തിരൂർ: യുവ മാധ്യമ പ്രവർത്തകനും "സിറാജ്" തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിൻ്റെ ഓർമ്മ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.   

Advertisment

കെ എം ബഷീർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വാണിയന്നൂർ എ എം യു പി സ്കൂളിൽ നടന്ന അനുസ്മരണ സംഗമം മുതിർന്ന പത്രപ്രവർത്തകനും ബഷീറിൻ്റെ സഹപ്രവർത്തകനുമായ കെ പി ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.  

നടന്നു പോയ വഴിയിൽ ബഷീർ വിതറിയ പൂക്കൾ ലോകത്തിന് മാതൃകയാണെന്നും കാലം കാത്തുവെച്ച സൗഭാഗ്യമായിരുന്നു ബഷീറെന്നും കെ പി ഒ റഹ്മത്തുള്ള അഭിപ്രായപ്പെട്ടു.

പ്രദീപ് പയ്യോളി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ മുഹമ്മദ് ബുഖാരി അധ്യക്ഷത വഹിച്ചു.   

മദ്യലഹരിയിൽ ഐഎ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് 2019 ആഗസ്ത് 3ന് രാത്രി തിരുവനന്തപുരത്ത് ബഷീർ കൊല്ലപ്പെട്ടത്.

കേസ് അനിശ്ചിതമായി നീണ്ടു പോകുന്നതിനാലുണ്ടാകുന്ന ആശങ്കകൾ പരിഹരിച്ച് കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ബഷീറിൻ്റെ കുടംബത്തിന് നീതി ലഭിക്കുകയും വേണമെന്ന് അനുസ്മരണ സംഗമം ആവശ്യപ്പെട്ടു.

ബഷീറിൻ്റെ സഹോദരൻ അബ്ദുറഹ്മാൻ ഹാജി, ഫൗണ്ടേഷൻ കൺവീനർ ഡോ. മുഹമ്മദ് സലീം, സത്താർ, വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ, ഇബ്റാഹീം ഹാജി, നജ്മുദ്ദീൻ, സുനീർ നേടിയോടത്ത്, സുബൈർ, ഫള്ൽ , ത്വാഹിർ മേടമ്മൽ, ഹാരിസ് , റഊഫ് , സലാം സംസാരിച്ചു.

കീം എൻട്രൻസ് എക്സാം റാങ്ക് ജേതാവ് മുഹമ്മദ് അർഷദ് , 11.45 മണിക്കൂർ തുടർച്ചയായി ഖുർആൻ മന:പാഠം പാരായണം ചെയ്ത് ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് യാസീൻ, മുഹമ്മദ് റിഷാദ് എന്നിവരെ ആദരിച്ചു.

തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ് ജനറൽ മെഡിസിൻ സൗജന്യ പരിശോധന, ഷുഗർ, പ്രഷർ ടെസ്റ്റ് എന്നിവ നടന്നു.

ബഷീറിൻ്റെ സുഹൃത്തുക്കളായ ശമീർ , റഷീദ് ,കരീം എന്നിവർ നിയന്ത്രിച്ചു.

Advertisment