തിരൂരിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് ആണ് പൊട്ടിത്തെറിച്ചത്

വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം കത്തിനശിച്ചു.

New Update
images(1709)

 മലപ്പുറം: തിരൂരിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു.വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി.

Advertisment

മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്.കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.

ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് ആണ് പൊട്ടിത്തെറിച്ചത്.വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം കത്തിനശിച്ചു.

Advertisment