പൊന്നാനി ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണം മേള

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
onam khadi mela

പൊന്നാനി: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ പൊന്നാനി ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണം മേള-2025 സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു‌. ഉണ്ണികൃഷ്ണൻ പൊന്നാനി ആധ്യക്ഷ്യം വഹിച്ചു. 

Advertisment

khadi onam mela

ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും 50 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് പലിശ രഹിത തവണ വ്യവസ്‌ഥയിൽ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 4 വരെ മേള തുടരും. രാവിലെ 10 മുതൽ രാത്രി 7 വരെ ഖാദി ഭവൻ പ്രവർത്തിക്കും.

khadi mela

ആദ്യവിൽപന ജെ.പി. വേലായുധൻ ഏറ്റ് വാങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, സർവോദയ സംഘം ട്രഷറർ കെ.എം.വിജയ പ്രകാശ്, സെക്രട്ടറി എം.കെ.ശ്യാംപ്രസാദ്, ഖാദി ഭവൻ മാനേജർ വി.സുരേഷ് ബാ ബു എന്നിവർ പ്രസംഗിച്ചു.

Advertisment