പൊന്നാനി: ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ സ്വാതന്ത്ര്യദിനാഘോഷം മധുരം വിതരണം ചെയ്തും, ദേശീയ പതാക ഉയർത്തിയും ആഘോഷിച്ചു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരും, കരിദിനം ആചരിച്ചവരും വാർഡ് തലത്തിലും, പ്രാദേശിക തലത്തിലും സ്വാതന്ത്യദിനം ആഘോഷിക്കാതെ മൗനം പാലിക്കുന്നത് സ്വാതന്ത്രദിനത്തോടു കാണിക്കുന്ന അനാദരവാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ പി കുട്ടൻ പതാക ഉയർത്തി.സി ഗംഗാധരൻ, സിപി അബൂബക്കർ, കെ പി ഭാസ്കരൻ, കെ അബ്ദുൽ അസീസ്, കെ സൈനുദ്ദീൻ, കെ ജമാൽ, കെ സനീഷ്, കെ മനോജ് എന്നിവർ നേതൃത്വം നൽകി.