/sathyam/media/media_files/2025/08/25/old-vehicles-2025-08-25-17-19-31.jpg)
പൊന്നാനി: പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വൻ വിലക്കയറ്റം കാരണം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് പൊതു വിതരണ വകുപ്പ് ശക്തമായി ഇടപെടണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങൾ ഓണത്തോടനുബന്ധിച്ച് തോന്നിയപോലെയാണ് വില്പന നടത്തുന്നത്. പല കടകളിലും പലതരത്തിലുള്ള വിലയാണ് ഈടാക്കിവരുന്നത്.
15 വർഷം ഉപയോഗിച്ച സർക്കാർ വാഹനം നിരത്തിലിറക്കുവാൻ പാടില്ല എന്ന സർക്കാർ തീരുമാനം കാരണം പൊതുവിതരണ വകുപ്പിന് വേണ്ടി ഓടിക്കൊണ്ടിരുന്ന വാഹനം തുരുമ്പെടുത്ത് സിവിൽ സ്റ്റേഷൻ പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്നു.
പകരം വാഹനങ്ങൾ നൽകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പൊതുവിപണിയിൽ പരിശോധന നടത്തുവാൻ സാധിക്കുന്നില്ല. മാവേലി സ്റ്റോറുകളിൽ ഗുണനിലവാരം കുറഞ്ഞ സബ്സിഡി സാധനങ്ങൾ ചെറിയ അളവിലാണ് ലഭിക്കുന്നത്.
പൊതു ജനങ്ങൾക്ക് പൊതു വിപണിയിൽ നിന്നും കൂടിയവിലക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. വിലക്കയറ്റം തടയുന്നതിന് വേണ്ടി പൊതുവിതരണ വകുപ്പ് ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.പി നബീൽ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ കെ ശിവരാമൻ, എൻ എ ജോസഫ്, ഇ പി രാജീവ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, സി ജാഫർ, പ്രദീപ് കാട്ടിലായിൽ, എം അമ്മുക്കുട്ടി,കെപി സോമൻ, അലി ചെറുവത്തൂർ, ഊരകത്ത് രവി, എം ഫസലുറഹ്മാൻ, എം ശിവദാസൻ എന്നിവർ സംസാരിച്ചു.