വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ കലോത്സവം സമാപിച്ചു

New Update
talent public school

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവത്തിൽ ചാമ്പ്യന്മാരാായ ഗ്രീൻ ഹൗസ് ടീമിന് പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ട്രോഫി നൽകുന്നു.

വടക്കങ്ങര: നൃത്ത നൃത്ത്യങ്ങളും നാടൻ ശീലുകളും പെയ്തിറങ്ങിയ മൂന്ന് ദിവസത്തെ കലാഫെസ്റ്റ് (ഫെലീഷ്യ 2കെ25) വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ കലോൽസവം സമാപിച്ചു. 

Advertisment

5 വേദികളിലായി ആഗസ്റ്റ് 25, 26, 27 തിയ്യതികളിൽ നടന്ന വൈവിധ്യമാർന്ന കലാ മത്സരങ്ങളിൽ നൂറുകണക്കിന് പ്രതിഭകളുടെ കലാമത്സരങ്ങൾ അരങ്ങേറി. 

വ്യക്തിഗത ചാമ്പ്യന്മാരായി ഇസ്സാൻ മുഹമ്മദ് ഷാൻ, നൂഹാ നിഷാദ്, നഹാൻ അബ്ദുറസാഖ്, റോന കോഴിപള്ളി, ഷാൻ ഫാദി, ഫാത്തിമ റിൻഷ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഗ്രീൻ ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി.

ട്രോഫി വിതരണത്തിന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, പി.ടി.എ പ്രസിഡൻറ് ജൗഹറലി തങ്കയത്തിൽ, വൈസ് പ്രിൻസിപ്പൽ റാഷിദ്, സി.സി.എ കൺവീനർ രജീഷ്, ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി ജസീന എന്നിവർ നേതൃത്വം നൽകി.

Advertisment