മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം, 14 കാരിയുടെ വിവാഹനിശ്ചയം കഴിഞ്ഞത് ഇന്നലെ: സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി കേസ് എടുത്ത് പൊലീസ്

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്

New Update
Child Marriage Act

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടന്നത്.

Advertisment

സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

child marriage

ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്.

child-marriage

ഈ വര്‍ഷം ജനുവരി 15 വരെ 18 പ്രകാരം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 

Advertisment