ബെൻസി ഡിജിറ്റൽ മാർക്കറ്റിങ് പൊന്നാനി കോടതിപ്പടിയിൽ സേവനം തുടങ്ങി

സർക്കാർ സംബന്ധവും അല്ലാത്തതുമായ എല്ലാവിധ ഓൺലൈൻ - ഓഫ്‌ലൈൻ സേവനങ്ങൾക്കും ബെൻസി ഡിജിറ്റലിനെ സമീപിക്കാമെന്ന് ഇൻ ചാർജ് ഷാഹിദ് വിവരിച്ചു.   

New Update
bency digit

പൊന്നാനി:   ദേശീയ തലത്തിൽ സാന്നിധ്യമുള്ള പൊന്നാനിയുടെ സ്വന്തം അക്ബർ ഗ്രൂപ്പ് മാതൃ പ്രദേശത്ത്  ജനോപകാരപ്രദമായ മറ്റൊരു പോഷക സ്ഥാപനം കൂടി  പ്രവർത്തനം തുടങ്ങി.  ഇടപാടുകാരും നാട്ടുകാരും അടങ്ങുന്ന സദസ്സിൽ പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ നാടമുറിച്ച് സ്ഥാപനം  ഉദ്‌ഘാടനം നിർവഹിച്ചു.  ആദ്യ ഇടപാടുകാരനിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.

Advertisment

സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി ഔദ്യോഗിക സ്ഥാപങ്ങൾ സ്ഥിതിചെയ്യുന്ന ഏരിയയിൽ  ആരംഭിച്ച സ്ഥാപനം പൊതുജങ്ങൾക്ക് എല്ലായ്പ്പോഴും വേണ്ടുന്ന സേവങ്ങൾ നിർവഹിച്ചു കിട്ടുന്നതിൽ വലിയ അനുഗ്രഹമാവട്ടെയെന്ന്  മുത്തുക്കോയ തങ്ങൾ ആശംസിച്ചു.   പഴയ പൊന്നാനിയുടെ പ്രൗഢി തുടിക്കുന്ന പ്രദേശമായ കോടതിപ്പടിയിലാണ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന അക്ബർ ഗ്രൂപ്പിന്റെ കീഴിലായി ബെൻസി ഡിജിറ്റൽ മാർക്കറ്റിങ് പ്രവർത്തിക്കുന്നത്.   

സർക്കാർ സംബന്ധവും അല്ലാത്തതുമായ എല്ലാവിധ ഓൺലൈൻ - ഓഫ്‌ലൈൻ സേവനങ്ങൾക്കും ബെൻസി ഡിജിറ്റലിനെ സമീപിക്കാമെന്ന് ഇൻ ചാർജ് ഷാഹിദ് വിവരിച്ചു.   

വ്യക്തികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, സ്വത്തുവഹകൾ മുതലായവ സംബന്ധിച്ച രേഖകൾ, ഫീസുകൾ, ഫൈനുകൾ, ഹജ്ജ്, ഉംറ, വിവിധ വിസകൾ, എംബസി അറ്റസ്റ്റേഷൻ, പാസ്പോർട്ട്, ആധാർ - പാൻ കാർഡ് സേവനങ്ങൾക്ക് ബെൻസി ഡിജിറ്റലിനെ സമീപിക്കാം,   ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള മണി ട്രാന്സ്ഫര്, ബസ്, ട്രെയിൻ, ടിക്കറ്റ്, വിമാന ടിക്കറ്റ് ബുക്കിംഗുകൾ എന്നിവയും സ്ഥാപനത്തിന്റെ സേവനങ്ങളിൽ പെടുന്നു.   കൂടാതെ, മലയാളം, ഇംഗ്ലീഷ്, അറബിക് എന്നിവയിലെ ടൈപിംഗ്, കണ്ടൻറ്റുകൾ, പരിഭാഷ, കളർ പ്രിന്റിംഗുകൾ എന്നിവയും സേവനങ്ങളിൽ പെടുന്നു.

Advertisment