New Update
/sathyam/media/media_files/aMH1epS5hL7qasIoCzO6.jpg)
മലപ്പുറം: വണ്ടൂർ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് മരിച്ചത്. മകൾ സജ്നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) അറസ്റ്റിലായി. ഇന്നു വൈകിട്ടാ
ണ് സംഭവം.
Advertisment
ഇവർ എല്ലാവരും ഒരുമിച്ചാണ് താമസം. വാക്കുതര്‍ക്കത്തിനിടെ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പറയുന്നു. തലക്ക് ഗുരുതര വെട്ടേറ്റ സൽമത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിയ്ക്കുകയായിരുന്നു. സമീർ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ട്.