ചങ്ങരംകുളത്ത് റോഡരികിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളത്ത് എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചര്‍ കടയ്ക്ക് മുന്‍വശത്ത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്.

New Update
dipeesh

മലപ്പുറം: ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്.  

Advertisment

ചങ്ങരംകുളത്ത് എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചര്‍ കടയ്ക്ക് മുന്‍വശത്ത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്.

മരിച്ച നിലയിലാണെന്ന് വ്യക്തമായതോടെ നാട്ടുകാർ ചങ്ങരംകുളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.  ചങ്ങരംകുളം മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ദിപീഷ്.  

Advertisment