New Update
/sathyam/media/media_files/PyJ1gPJ992HJINZaO5IG.jpg)
മലപ്പുറം: മലപ്പുറം നിലമ്പുർ മമ്പാട് പുള്ളിപ്പാടത്തു ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി. നിഷാമോൾ (32) ആണ് വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനിൽ കീഴടങ്ങി.
Advertisment
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. മക്കളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം. വൈകിട്ട് 6.30നായിരുന്നു സംഭവം നടന്നത്. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയിൽ നിഷയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us