മലപ്പുറം: റവന്യു ഇന്‍സ്പെക്ടര്‍ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണക്കൃഷ്ണനാണ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായാണ് ഇയാള്‍ കൈക്കൂലി ചോദിച്ചത്. 2000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.
മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒമ്പതിന് പരാതിക്കാരന്‍ അപേക്ഷ സമർപ്പിച്ചിരുന്നു. പല തവണ ഇതിനായി ചെന്നപ്പോഴും പിറ്റേ ദിവസം വരാനാണ് ഉണ്ണിക്കൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസവും ഇതേ ആവശ്യത്തിന് ചെന്നപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. തുടര്‍ന്ന് വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.