മലപ്പുറത്ത് നാലു വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു; അപകടം നീന്തൽ പഠിക്കുന്നതിനിടെ

കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം

New Update
dhyan narayanan

മലപ്പുറം: മലപ്പുറത്ത് നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം.