മലപ്പുറം: എടവണ്ണ ആര്യൻതൊടിയിയിൽ പന മുറിക്കുന്നതിനിടെ മുളക്കൂട്ടം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. പുഴയരികിലെ പന മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തൊട്ടടുത്തുള്ള മുളക്കൂട്ടം രാജേന്ദ്രന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനൊടുവിലാണ് പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.