കനത്ത മഴയിൽ നിലമ്പൂർ ആഢ്യൻപാറയിൽ കുടുങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെയും രക്ഷപെടുത്തി

കനത്ത മഴയിൽ നിലമ്പൂർ ആഢ്യൻപാറ പുഴയ്ക്കക്കരെ കുടുങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെയും  രക്ഷപെടുത്തി

New Update
nilambur adyanpara waterfalls

representational image

മലപ്പുറം: കനത്ത മഴയിൽ നിലമ്പൂർ ആഢ്യൻപാറ പുഴയ്ക്കക്കരെ കുടുങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെയും  രക്ഷപെടുത്തി. വെള്ളിയാഴാച രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. 

Advertisment

ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് കുടുങ്ങിയത്. മാർത്തോമ കോളേജിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരായിരുന്നു പുഴയ്ക്ക് അക്കരെ അകപ്പെട്ടത്. പുഴയ്ക്ക് കുറുകെ കയർ കെട്ടിയാണ് വിദ്യാര്‍ത്ഥികളെ കരക്കെത്തിച്ചത്.  

 

Advertisment