മലപ്പുറം: വൈദ്യുതാഘാതമേറ്റ് പിതാവിനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഷോക്കേറ്റത്.
എങ്ങനെയാണ് ഷോക്കേറ്റതെന്ന് വ്യക്തമല്ല. പിതാവിന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകനും വൈദ്യതാഘാതമേറ്റതെന്നാണ് റിപ്പോര്‍ട്ട്.