മലപ്പുറം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ ഷിഹാബി (36)ന്റ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവാഴ്ച്ച വൈകിട്ട് 4.30നാണ് പുഴയുടെ മുകളിലെ പാലത്തിൽ നിന്ന് ചാടിയത്. ഇതു കണ്ട സുഹൃത്ത് രക്ഷിക്കാനായി ചാടിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷസേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.വൈകിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.