New Update
/sathyam/media/media_files/4cl3BtziP3kfi07lachw.jpg)
മലപ്പുറം:കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്.
Advertisment
ശക്തമായ കാറ്റിൽ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഇളകിയതാണ് തകര ഷീറ്റ്. ഇത് പറന്ന് വന്നതാണെന്നാണ് നിഗമനം. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.