മലപ്പുറം: പ്രായപൂര്‍ത്തിയാകാത്തെ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛന് 88 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി.
13 കാരിയായ മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് അച്ഛന് കഠിന ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടത്.
തടവ് ശിക്ഷയ്ക്ക് പുറമെ മഞ്ചേരി സ്വദേശിക്ക് എഴുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവില്‍ കഴിയണം.
13 കാരിയായ മകളെ രണ്ടു വര്‍ഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.