പൊന്നാനി: ക്രിമിനൽ സ്വഭാവവും, സ്വഭാവദൂഷ്യവും ഉള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സേനയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
അനുമതി വാങ്ങി പ്രകടനം നടത്തുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ വ്യാജ കേസെടുക്കുകയും, ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തുന്ന ഭരണകക്ഷി കൾക്കെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്ന പൊന്നാനി പോലീസിന്റെ നടപടിയെ പറ്റിയും, പോലീസ് ഉദ്യോഗസ്ഥരും, പോലീസുമായി അവിഹിതബന്ധമുള്ള ഏജൻറ് മാരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെ പറ്റിയും ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുമാണ് പൊന്നാനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
മണ്ഡലം പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, കെ വി സുജീർ, അലികാസിം, ഹഫ്സത് നെയ്തല്ലൂർ, സി ജാഫർ, പി ഗഫൂർ,കെ പി സോമൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് എം മൊയ്തീൻ,റഫീഖ് പൊന്നാനി,എം അമ്മുക്കുട്ടി, റാഷിദ്, എസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.