മക്ക: പ്രവാസ ജീവിതം തുടരുന്നതിനിടയിൽ മക്കയിൽ മരണപെട്ട അരീക്കോട് വിളയിൽ സ്വദേശി നൗഫൽ പമ്പോടന്റെ മക്കളുടെ തുടർ വിദ്യാഭ്യാസം മർകസ് സഖാഫത്തു സുന്നിയ്യ ഏറ്റെടുത്തു. നൗഫലിന്റെ മക്കളായ
എട്ടാം ക്ലാസുകാരി നഷ്‌വ( 13 ), നാലാം ക്ലാസുകാരി അജ് വ( 8) എന്നിവരുടെ തുടർപഠനമാണ് മർകസ് ഏറ്റെടുത്തത്. മക്ക മർകസ് കമ്മിറ്റിയുടെ അഭ്യർത്ഥന പരിഗണിച്ചു ഓർഫെൻ കെയർ സ്കീമിൽ ഉൾപെടുത്തിയാണ് മർകസ് അവരുടെ വിദ്യാഭ്യാസം ഏറ്റെടുത്തത്.
സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിച്ചു പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചെലവുകളും മർകസ് വഹിക്കുന്ന പദ്ധതിയാണ് ഓർഫെൻ കെയർ പദ്ധതി.
ഈ പദ്ധതിയിലൂടെ നിരവധി കുട്ടികളാണ് രാജ്യത്ത് വിദ്യാഭ്യാസം നേടുന്നത്. നിക്ഷിത കാലത്തിനു ശേഷം അവരുടെ തുടർ പഠനം മർകസ് സ്ഥാപനങ്ങളിലേക്ക് മാറും.
മർകസ് പ്രതിനിധികളായ മർസൂക് സഅദി (മർകസ് ഗ്ലോബൽ )കൗസർ സഖാഫി (മർകസ് ഖുർആൻ കോളേജ് ) ഇസ്ഹാഖ് ഖാദിസിയ്യ (മർകസ് മക്ക സെക്രട്ടറി )മുസ്തഫ കാളോത്ത്, ശറഫുദ്ധീൻ വടശ്ശേരി എന്നിവർ നൗഫലിന്റെ വീട് സന്ദർശിച്ചു കുടുംബവുമായി സംസാരിച്ചു.