പൊന്നാനി: പഴമയിലേക്കുള്ള മടക്കം എന്നാൽ നന്മയിലേക്കുള്ള തിരിച്ചു പോക്ക് എന്നാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ റബീഉൽ അവ്വൽ പ്രമാണിച്ച് "പഴമക്കാരുടെ മൗലിദ്" പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"തിരുനബി: ജീവിതം, ദർശനം" എന്ന പ്രമേയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിൽ മലപ്പുറം വെസ്റ്റ് ജില്ലാ പരിപാടികളുടെ തുടക്കമെന്ന നിലയിലായിരുന്നു പൊന്നാനിയിൽ അരങ്ങേറിയ "പഴമക്കാരുടെ മൗലിദ്". സിദ്ദീഖ് അൻവരി അദ്ധ്യക്ഷ്യത വഹിച്ചു .
അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മൗലിദ് പരിപാടിയിൽ അലി സഅദി. ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, ഷെക്കീർ കെ വി കടവ്, ഷാഹുൽ ഹമീദ് പുതുപൊന്നാനി, മുഹമ്മദ് കുട്ടി, പാറ അബ്ദുൽ ഖാദിർ, അനസ് അംജദി , ഷെമീർ വടക്കേപ്പുറം എന്നിവർ സംബന്ധിച്ചു.