/sathyam/media/media_files/2025/11/21/mehandhi-competetion-2025-11-21-18-21-27.jpg)
പൊന്നാനി: കൈകളിൽ മൈലാഞ്ചിചോപ്പ് വരച്ചിട്ട കമനീയ ഭാവനകൾ കണ്ടുനിന്നവരുടെ ഖൽബ് കവർന്നു. മെഹന്തിയിൽ വിരിഞ്ഞ വിസ്മയ ചിത്രങ്ങളിൽ കല്യാണരാവിന്റെ ആഹ്ലാദം അലയടിച്ചു. അഴകിന്റെ രേഖാ ചിത്രങ്ങളായി, ജീവനിൽ പതിഞ്ഞ മനോഹാരിതയായി, മെഹന്തിയണിഞ്ഞ വിരലുകളും കൈകളും ശലഭങ്ങൾ തേടുന്ന പൂമൊട്ടുകളായി.
തൃശൂർ ആസ്ഥാനമായ ഹന്ന മെഹന്തി ഫൗണ്ടർ ഡോ. റാഷിദ ഖാസിം കോയ പൊന്നാനി മുക്കട്ടക്കൽ ലേക് വ്യൂ സ്ക്വയറിൽ സംഘടിപ്പിച്ച മെഹന്തി മത്സരമാണ് രംഗം. "ഇന്ത്യൻ ബ്രൈഡൽ മെഹന്തി" പ്രമേയമാക്കി അരങ്ങേറിയ മത്സരത്തിലെ സൃഷ്ടികൾ വൈവിധ്യങ്ങളിൽ മഴവില്ല് തീർത്ത് മനോഹരമായി - ഇന്ത്യൻ ബഹുസ്വരത പോലെ.
ലോക റെക്കോഡ് മത്സരങ്ങളുടെ ഭാഗമായിരുന്നു ഹന്ന മെഹന്തി മത്സരം. വിവിധ ജില്ലകളിൽ നിന്നായി 85 ഓളം മെഹന്തി ഡിസൈനർമാർ മാറ്റുരച്ച മത്സരത്തിൽ ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നുള്ള നജീമത്ത് ബീവി ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇവർക്കുള്ള സമ്മാനമായ സ്വർണമോതിരം റംലത്ത് ഖാസിം കോയ സമ്മാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/21/mehandhi-competetion-2-2025-11-21-18-21-41.jpg)
മലപ്പുറം ജില്ലയിലെ കോക്കൂരിൽ നിന്നുള്ള എം എസ് ഹിബ നസ്രിൻ, തൃശൂർ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി സ്വദേശി പി നന്ദ സുരേഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനുള്ള സമ്മാനം സിയോറ ബ്രൈഡൽ ജ്വല്ലറി വകയും മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം സ്കൂസി കേക്ക് വകയും ആയിരുന്നു.
ഇതിനകം ഒട്ടനവധി മെഹന്തി മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള സോഷ്യൽ വർക്കർ കൂടിയായ റാഷിദ സാമൂഹ്യ സേവനത്തിനുള്ള ഭാരത് സേവാ പുരസ്കാർ ജേതാവുമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗമായ ഹാജി കെ എം മുഹമ്മദ് ഖാസിം കോയയുടെ മകളായ ഇവർ സാമൂഹ്യ സേവന പ്രധാനമായ സംരംഭങ്ങളിലും സജീവമാണ്.
മെഹന്തി മത്സരത്തിൽ നൂറ, റോഷ്‌നി എന്നിവരായിരുന്നു ഡിസൈൻ വിധികർത്താക്കൾ. ശബ്‌ന, ഫാത്തിമ, ഡോ. റിഷാ റഷീദ്, നഷാന, സുറുമി, സുമി, സീനത്ത്, ആയിഷ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. ഷബ്ന, ഫാത്തിമ, ഡോക്ടർ റിഷാ റഷീദ്, നഷാന, സുറുമി, സുമി, സീനത്ത്, ആയിശ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us