മേലാറ്റൂർ: മേലാറ്റൂർ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ എംസിഎഫിലാണ് തിങ്കൾ പകൽ രണ്ടരയോടെ തീപിടിത്തമുണ്ടായത്.
ഹരിത കർമസേന ശേഖരിച്ചതും തരംതിരിച്ചതുമായ ടൺകണക്കിന് അജൈവ മാലിന്യങ്ങളാണ് അഗ്നിക്കിരയായത്.
യൂസർഫീയായി ശേഖരിച്ച 93,000 രൂപ, തയ്യൽ മെഷീൻ, ടാങ്ക് ഫാൻ, അലമാര തുടങ്ങിയവയും കത്തിനശിച്ചു.
സമീപത്തുള്ള രംഗം ക്ലബ്ബിന്റെ ചുവരുകൾക്കും സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു.
പെരിന്തൽമണ്ണ ഫയർസ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും മഞ്ചേരി, തിരുവാലി ഫയർസ്റ്റേഷനുകളിൽനിന്നായി ഓരോ യൂണിറ്റും എത്തിയാണ് തീയണച്ചത്.