Advertisment

ഇത് നവകേരള സദസല്ല, വിമർശന സദസാണ്; യുഡിഎഫ് എടുത്ത തീരുമാനം ശരിയെന്ന് രണ്ടു ദിവസം കൊണ്ട് തെളിഞ്ഞു; നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് എം.എം ഹസൻ

New Update
എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ നൽകാൻ യുഡിഎഫ് തീരുമാനം; സുല്‍ഫിക്കര്‍ മയൂരി തന്നെ മല്‍സരിക്കുമെന്ന് എം.എം.ഹസന്‍ ; 'നാമനിര്‍ദേശ പത്രിക കൊടുത്ത യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിന്‍വലിക്കണം'

മലപ്പുറം: നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ജനവികാരം മാനിച്ച് നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള തീരുമാനം മാറ്റണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. യുഡിഎഫ് എടുത്ത തീരുമാനം ശരിയെന്ന് രണ്ടു ദിവസം കൊണ്ട് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

Advertisment

നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് തെളിഞ്ഞു. എം.വി ഗോവിന്ദനും, ഇ.പി ജയരാജനും, പി കെ ശ്രീമതിയും ഒക്കെ വേദിയിലുണ്ട്. ചീഫ് സെക്രട്ടറി വളരെ കഷ്ടപ്പെട്ട് ഇതൊരു സർക്കാർ പരിപാടിയാണ് എന്ന് പറഞ്ഞു.

വിമർശനം വന്നപ്പോൾ ഇവരെ അടുത്ത ദിവസം മുതൽ വേദിയിൽ നിന്ന് താഴെ ഇരുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.
7 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ തീരുമാനമെടുക്കാതിരിക്കുന്നത്. അതിന് തീരുമാനമെടുക്കാതെയാണ് ചീഫ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടെ യാത്രയിൽ കൊണ്ട് നടക്കുന്നത്. ഇത് വെറും പ്രഹസനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാഷ്ട്രീയ പ്രചാരണം നടത്താനുള്ള പരിപാടിയാണ്.

മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും വിമർശിക്കാനാണ് മുഖ്യമന്ത്രിയുടെ സദസ്. ഇത് നവകേരള സദസല്ല, വിമർശന സദസാണ്. പ്രഭാത യോഗത്തിൽ നിന്ന് മാധ്യമങ്ങളെ ഇന്ന് ഒഴിവാക്കിയത് എന്തിനാണ്? നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾ അറിയേണ്ട എന്നാണ് തീരുമാനം.

നവകേരള സദസ്സിൽ പങ്കെടുത്തത് ലീഗിൻ്റെ മുൻപത്തെ പ്രവർത്തകനാണ്. അങ്ങനെ പങ്കെടുക്കുന്നവർക്ക് ലീഗിൽ ഒരു സ്ഥാനവും ഉണ്ടാവില്ല എന്ന് നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് യൂത്ത് കോൺഗ്രസിൻ്റെ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. പലസ്തീനും യൂത്ത് കോൺഗ്രസും ഉള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പ്രസംഗത്തിന് വിഷയ ദാരിദ്ര്യമില്ല.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയ സമിതിയുമായി തനിക്കൊരു ബന്ധവുമില്ല. യൂത്ത് കോൺഗ്രസിൽ താൻ അംഗവുമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Advertisment