മാപ്പിള കവിയും അധ്യാപകനുമായ യൂ കെ അബൂ സഹ്ലയുടെ അനുസ്മരണവും ബാച്ച് സംഗമവും ശനിയാഴ്ച്ച

തിരുവനന്തപുരം മുതൽ കാസർക്കോട് വരെയും അതേ സമയം ലക്ഷദ്വീപിൽ നിന്നടക്കം ആയിരത്തിലേറെ പേർ പങ്കെടുക്കും.

New Update
photos(291)

മുക്കം: ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ പൂർവ വിദ്യാർഥി സംഘടന "ഇക്കോസ" സംഘടിപ്പിക്കുന്ന യു കെ അബൂ സഹ്ല  അനുസ്മരണ സമ്മേളനവും ബാച്ച് സംഗമവും സെപ്റ്റംബർ 13 ശനിയാഴ്ച ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾവാർത്തസമ്മേളനത്തിൽ അറിയിച്ചു. 

Advertisment

രാവിലെ ഒമ്പത് മണി മുതൽ ആരംഭിച്ച് രാത്രി 9 മണി വരെ വിവിധ പരിപാടികൾ  അരങ്ങേറും. രണ്ട് വേദികളിലായി പൂർവ വിദ്യാർഥികളുടെ ഗാനാലാപന മത്സരം, രണ്ട് മണിക്ക് അക്കാദമിക സെമിനാർ, വൈകീട്ട് 4.30ന് ബാച്ച് സംഗമം, രാത്രി ഏഴ് മണിക്ക് ‘യു.കെ. ഇശൽ രാവ് എന്നിവയാണ് പ്രധാന  പരിപാടികൾ.   ഇവയുടെ പിന്നണി ഒരുക്കങ്ങൾ പൂർത്തിയായതായും  സംഘാടകർ തുടർന്നു.

അക്കാദമിക് സെമിനാർ മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്ററും ഇസ്ലാഹിയ കോളജ് മുൻ പ്രിൻസിപ്പലുമായ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഫൈസൽ എളേറ്റിൽ, ഡോ. ജമീൽ അഹ്മദ്, പ്രഫ. കെ.പി. കമാലുദ്ദീൻ, കെ. സുബൈർ, പി.ടി. കുഞ്ഞാലി, റസിയ ചാലക്കൽ, യു.കെ. അബ്ദുസ്സലാം, യു.കെ. സഹ് ല, യു.കെ. ഹംദ തുടങ്ങിയവർ സംബന്ധിക്കും. 

കോളജ് വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ഗാനരചന മത്സര വിജയികൾക്കുള്ള പുരസ്കാര ദാനവും നടക്കും. വൈകീട്ട് നാലിന് ബാച്ച് സംഗമത്തിൽ ഒ.പി. അബ്ദുസ്സലാം മൗലവി, ഒ. അബ്ദുല്ല, ആസിയ ടീച്ചർ, എ. റഹ്മത്തുന്നീസ, ഇസ്ലാഹിയ കോളജ് പ്രിൻസിപ്പൽ പി. അബ്ദുൽ ഹഖ് തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് ഏഴിന് ജാബിർ സുലൈം നയിക്കുന്ന യു.കെ. ഇശൽരാവ് നടക്കും. യു.കെ. അബൂ സഹ് ല

മാപ്പിളപ്പാട്ട് ഗാനശാഖയിലെ ഏറ്റവും ജനകീയരായ കവികളിൽ ഒരാളാണ് യു.കെ. അബൂസഹ് ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൽ തന്‍റെ സർഗ്ഗ സിദ്ധി കൊണ്ട് ഇടപെട്ട അദ്ദേഹം അതിലളിതമായ പദാവലികളിലൂടെയും ഇസ്ലാമിക പ്രമാണങ്ങളിൽ ഊന്നിയ ഉപമകളിലൂടെയും വലിയ ആശയങ്ങൾ സമൂഹത്തിലേക്ക് കൈമാറി.

ദീർഘകാലം ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ അധ്യാപകനായിരുന്ന അദ്ദേഹം കോളജ് -മദ്റസ വാർഷികങ്ങൾക്ക് കുട്ടികൾക്ക് പാടാനായി എഴുതിയ പല പാട്ടുകളും പിന്നീട് മലയാളക്കര ഏറ്റെടുത്തു.

മിന്നിതിളങ്ങും മിന്നാമിനുങ്ങിന്‍റെ കൂട്ടമെന്നോണം, ഇന്ന് ഇസ്ലാമിന്‍റെ പേരിൽ, റഹ്മാനെ പരമദയാലു എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ രചനകളെല്ലാം ഇപ്പോഴും മാപ്പിളപ്പാട്ട് സദസ്സുകളിൽ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മുതൽ കാസർക്കോട് വരെയും അതേ സമയം ലക്ഷദ്വീപിൽ നിന്നടക്കം ആയിരത്തിലേറെ പേർ പങ്കെടുക്കും. അറുപത് അധ്യാപകരുടെ സാന്നിധ്യമുണ്ടാവും. വാർത്ത സമ്മേളനത്തിൽ ഇക്കോസ പ്രസിഡന്റ് ഡോ. സി.പി ശഹീദ് റംസാൻ  ജനറൽ സെക്രട്ടറി ഷെബീൻ മെഹബൂബ് ,ഇസ്ലാഹിയ കോളജ് പ്രിൻസിപ്പൽ പി. അബ്ദുൽ ഹഖ് എന്നിവർ പങ്കെടുത്തു.

Advertisment