/sathyam/media/media_files/2025/09/22/nabidina-2025-09-22-20-11-25.jpg)
പൊന്നാനി: ചന്തപ്പടി സുന്നി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസത്തുൽ മുഹമ്മദുൽ ആമീൻ നബിദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സംഗമം മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി സിവി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
ലോകത്തിന്റെ ദുഃഖമായ പലസ്തീനിലെ ജനങളുടെ ദുരിതത്തിൽ സുന്നി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ​
ഗാസയിൽ നരനായാട്ടും പട്ടിണിക്കിട്ട കൊലയും നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ ലോകത്തെ ഒരു ശക്തിയും ഫലപ്രദമായി മുന്നോട്ട് വരാത്തതിൽ മുഹമ്മദ്വേ ഖാസിം കോയ വേദന പ്രകടിപ്പിച്ചു.
പരിഷ്കൃത ലോകത്തിന് ചേരാത്തതാണ് ഈ ആക്രമണങ്ങളും അതുപോലെ ഈ മൗനവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരമായി, വിശ്വാസികൾ എന്ന നിലയിൽ സർവ ശക്തനായ ലോകസൃഷ്ടാവിലേക്ക് പ്രാർത്ഥന നിർഭരരായി തിരിയുകയെന്നത് ഒരിക്കലും ആരും മറക്കരുതെന്നും ഖാസിം കോയ സദസ്സിനെ ഉപദേശിച്ചു.
നബിദിനാഘോഷത്തിൽ മഹല്ല് ട്രഷറർ കെ ഖാസിം പതാക ഉയർത്തി. സദർ മുഅല്ലിം ശിഹാബ് അഹ്സനി അധ്യക്ഷത വഹിച്ചു.
ശാഹുൽ ഹമീദ് മുസ്‌ലിയാർ, കെ, അബ്ദുൽകാദർ പിവി ഇബ്രാഹിം, യാഹു, അബ്ദുറഷീദ് സി പി കെ, അഷ്‌റഫ്, ശിഹാബ്, യുസുഫ് സഖാഫി, സൈനുദ്ധീൻ സഖാഫി, മുഹമ്മദ് അൽതാഫ് അസ്ഹരി പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി സിവി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.