നവകിരണം പദ്ധതിക്ക് ഭൂമി നൽകിയവർ പ്രതിസന്ധിയിൽ

നാലുവർഷമായിട്ടും മലപ്പുറം ചാലിയാർ പഞ്ചായത്തിലെ 23 കുടുംബങ്ങൾക്കാണ് പണം ലഭിക്കാത്തത്

New Update
forest

മലപ്പുറം:  നവകിരണം പദ്ധതിക്ക് ഭൂമി നൽകിയവർ പ്രതിസന്ധിയിൽ. പദ്ധതിയുടെ ഭാ​ഗമായി വനംവകുപ്പിന് ഭൂമി കൈമാറിയവരാണ് പ്രതിസന്ധിയിലായത്. നാലുവർഷമായിട്ടും മലപ്പുറം ചാലിയാർ പഞ്ചായത്തിലെ 23 കുടുംബങ്ങൾക്കാണ് പണം ലഭിക്കാത്തത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നൽകി ഭൂമി സർക്കാർ ഏറ്റെടുക്കുന്നതാണ് പദ്ധതി. കുടുംബങ്ങൾ‌ വാടകവീട്ടിലാണ് കഴിയുന്നത്. വനവിസ്തൃതി വർദ്ധിപ്പിക്കാൻ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് നവകിരണം. വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം.

malappuram
Advertisment