നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേധം, യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി. ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ‍​യ​ത്ത് ഓഫീസിൽ എ​ത്തി​യെങ്കിലും സമ​യം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് പ​ത്രി​ക സ്വീ​ക​രി​ക്കാത്തത് യുവാവിനെ പ്രകോപിപ്പിച്ചു

ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സി​ലെ ഗേ​റ്റ് വേ​റൊ​രു താ​ഴി​ട്ട് പൂ​ട്ടി​യ​താ​യി ക​ണ്ട​ത്.

New Update
Police

മ​ല​പ്പു​റം: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി. 

Advertisment

കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ഴി​ട്ട് പൂ​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ‍​യ​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ സ​മ​യം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് പ​ത്രി​ക സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സി​ലെ ഗേ​റ്റ് വേ​റൊ​രു താ​ഴി​ട്ട് പൂ​ട്ടി​യ​താ​യി ക​ണ്ട​ത്.

പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ലോ​ക്ക​ർ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തു​ട​ർ​ന്ന് ജോ​ലി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Advertisment