ദമ്മാമിൽ പ്രവാസിയായ മലയാളി യുവാവ് രോഗം ബാധിച്ച് നാട്ടിൽ മരണപ്പെട്ടു

മികച്ച  ഫുട്ബോൾ കളിക്കാരനും സംഘാടകനായ  ഷബീർ  പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു.  

New Update
muhammed shabeer

ജിദ്ദ:   സൗദിയിലെ ദമ്മാമിൽ പ്രവാസിയായ മലയാളി യുവാവ് അവധിയിൽ ആയിരിക്കേ നാട്ടിൽ മരണപെട്ടു.    മലപ്പുറം,  വഴിക്കടവ്,  പുന്നക്കല്‍ സ്വദേശിയും  വല്‍പറമ്പന്‍ അബൂബക്കര്‍ - ഷാഹിന ദമ്പതികളുടെ മകനുമായ  മുഹമ്മദ് ഷബീര്‍ (35)  ആണ് മരിച്ചത്.

Advertisment

ഭാര്യ:   ഷഹാമ.   മകൻ:    മുഹമ്മദ് ഷെസിന്‍ (എല്‍ കെ ജി വിദ്യാര്‍ത്ഥി)  ഷബീറിന്‌ ഒരു സഹോദരിയുണ്ട്.

10 വര്‍ഷത്തോളമായി ദമ്മാമിലെ   ഇസാം കബ്ബാനി കമ്പനിയില്‍ അകൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്ന ഷബീർ ഒരു മാസം മുമ്പാണ് വാർഷിക അവധിയിൽ നാട്ടിൽ പോയത്.   മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയായിരുന്നു അന്ത്യം. 

മികച്ച  ഫുട്ബോൾ കളിക്കാരനും സംഘാടകനായ  ഷബീർ  പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു.  

 ഷബീറിന്‍റെ ആകസ്മിക വിയോഗം ദമ്മാമിലെ  സുഹ്യത്തുക്കളെ ദുഖത്തിലാഴ്ത്തി.  ദമ്മാം  ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി.   കുടുംബത്തോടൊപ്പം ദമ്മാമിലായിരുന്നു ദമ്മാമിലെ  താമസം.

Advertisment