പൊന്നാനി: അവധിയിൽ നാട്ടിലെത്തിയ ഒമാൻ പ്രവാസി കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരിക്കേ മരണപ്പെട്ടു. കോട്ടത്തറ സ്വദേശി മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്.
കോരവളവിൽ പലചരക്ക് കച്ചവടം ചെയ്തിരുന്ന പരേതനായ ടി വി അബു - ആമിന ദമ്പതികളുടെ മകനാണ്.
ഭാര്യ സബിത . മക്കൾ: ഷിനാൻ. ഫിസാൻ, ആമിന.
സഹോദരങ്ങൾ : ഷക്കീബ് (അബുദാബി) അഷ്‌കർ (പി സി ഡബ്ലിയു എഫ് ഷാർജ എക്സിക്യൂട്ടീവ് അംഗം), അഫ്‌സൽ, വഹീദ, സബിത.
യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒമാനിലെ റൂസ്താകിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ - ബാതിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്.
പൊന്നാനി വലിയ ജുമുഅ:ത്ത് പളളി ഖബർസ്ഥാനിൽ ഖബറടക്കി.