ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്. മലപ്പുറം എടവണ്ണയിലാണ് സംഭവം. വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.
Advertisment
യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ധീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us