‘നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍’; ആരോപണവുമായി പാണക്കാട് കുടുംബാംഗം

New Update
panakkad

മലപ്പുറം: എസ്.കെ.എസ്.എസ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം.

Advertisment

സമസ്തയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സമസ്തക്ക് പരാതി നല്‍കാനാണ് നീക്കം. അതേസമയം സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഒരു വിഭാഗം സമസ്ത നേതാക്കള്‍ വാര്‍ത്ത കുറിപ്പിറക്കി. 

പത്ത് വര്‍ഷം മുന്നേയുള്ള കത്താണ് ഇപ്പോള്‍ സമസ്ത അണികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി.എം ബാപ്പു മുസ്ലിയാര്‍ ,സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേവും ഭീഷണിയുമാണ് കത്തിന്റെ ഉള്ളടക്കം.

കത്ത് തയ്യാറാക്കിയത് സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് സമീറലി തങ്ങള്‍ ആരോപിച്ചു.

Advertisment