അമ്മയുടെ മടിയില്‍ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്, മടിയില്‍ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നു; ചവിട്ടേറ്റ കുട്ടി തെറിച്ചു പോയ് ചുമരില്‍ ഇടിച്ചു വീണു; ബന്ധുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
5465656565

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്ന് വെളിവാക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Advertisment

പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് അന്‍സാറും അയല്‍വാസിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഫായിസിന്റെ അമ്മയുടെ മടിയില്‍ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയില്‍ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷി കൂടിയായ അന്‍സാര്‍ ഫോണിലൂടെ അയല്‍വാസിയോട് പറഞ്ഞു.

ചവിട്ടേറ്റ കുട്ടി തെറിച്ചു പോയ് ചുമരില്‍ ഇടിച്ചു വീണു. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഈ കാര്യങ്ങള്‍ ഫായിസിന്റെ അമ്മ്ക്കും അറിയാം. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാന്‍ ഫായിസ് ശ്രമിച്ചിരുന്നു.

കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനു ഫായിസ് കയര്‍ത്തിരുന്നതായും അന്‍സാര്‍ ഫോണിലൂടെ പറയുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Advertisment