ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/tK1vRC65LtCSiV0w64hP.jpg)
മലപ്പുറം: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്എച്ച്ഒ രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച ആനമങ്ങാട് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
Advertisment
സംഭവത്തില്‍ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പണം ഓട്ടോയിലെ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് സൂക്ഷിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us