New Update
/sathyam/media/media_files/HwZjgUCQ7T5ETn5pIYWJ.jpg)
മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന ധാരണകൾ ചർച്ച ചെയ്യുന്നതിനായി മുസ്‌ലീം ലീഗിൻ്റെ നേതൃയോഗം അവസാനിച്ചു. സ്വാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Advertisment
തീരുമാനങ്ങൾ നാളെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് യോഗം ചേർന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നാളെ നേതൃയോഗം ചേർന്ന് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അന്തിമതീരുമാനം സാദിഖലി തങ്ങൾ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കോൺഗ്രസിൻ്റെ രാജ്യസഭ സീറ്റ് നിർദേശത്തിൽ അന്തിമ തീരുമാനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും നാളെ വിശദമായ യോഗം ചേരുമെന്നും ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us