സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല: ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്, ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

New Update
ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു ; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

നവ കേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ല. അവരുടെ പരിപാടി അവര്‍ നടത്തും. അതിനെതിരെ പ്രതിഷേധിക്കാന്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരം പരിപാടികള്‍ക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം വന്നിരുന്നു. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ട്.

അതേസമയം നവകേരള സദസ്സിന്റെ നാലാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടരും. ഇന്ന് തലശേരിയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക .രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടര്‍ന്ന് മട്ടന്നൂര്‍ , പേരാവൂര്‍ മണ്ഡലങ്ങളില്‍ കൂടി പര്യടനം നടത്തി കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.

Advertisment