പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്; വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

New Update
kunjalikutty Untitledd.jpg

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കി.

Advertisment

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടും. പൗരത്വ നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

പുതിയ സാഹചര്യം വിലയിരുത്താന്‍ മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗവും വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പാണക്കാടാണ് യോഗം ചേരുക. നിയമപോരാട്ടത്തിനൊപ്പം പ്രതിഷേധ പരിപാടികളും ആഹ്വാനം ചെയ്യും.

ഇക്കാര്യവും ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. സാദ്ദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം അടക്കമുള്ള മുതിര്‍ന്നനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

Advertisment