അരവിന്ദ് കെജ്രിവാള്‍ തരംഗമായി പ്രതിഫലിക്കും; ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ട്, കെജ്രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമസ്ത ലീഗ് തര്‍ക്കത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. സമസ്തയും ലീഗും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ചെറിയത് എന്തെങ്കിലും കിട്ടിയാല്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുന്നു.

New Update
pk kunjalikutty election.jpg

മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment

കേന്ദ്ര മന്ത്രി സ്ഥാനം കിട്ടുമോ എന്നത് ചെറിയ കാര്യമാണ്. അതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് തന്നെ മോശമാണ്. ഇന്ത്യ മുന്നണി അധികാരത്തില്‍ വരേണ്ടതാണ് പ്രധാനം.

ഈ രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. മോദി കേട്ടാല്‍ അറക്കുന്ന വര്‍ഗീയത പറയുകയാണ്. മോദി തരംഗം ഇപ്പോള്‍ ഏശുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്ത ലീഗ് തര്‍ക്കത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. സമസ്തയും ലീഗും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ചെറിയത് എന്തെങ്കിലും കിട്ടിയാല്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുന്നു.

വടകരയിലെ പ്രശ്‌നങ്ങള്‍ സര്‍വകക്ഷി യോഗത്തിലൂടെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.