മലപ്പുറം; മൂന്നു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്.
കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് പിടിയിലായത്.ബസിലും പുറത്തും വച്ച് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി.
കുട്ടികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.